Amazon Deal

Thursday, March 31, 2016

ENNO NJANENTE MUTTATHORATTATHU

ENNO NJANENTE MUTTATHORATTATHU 


SONG LYRICSFILM: AMAR AKBAR ANTHONY (2015)


വരികൾ

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
കണ്ണീർ തേവി നനച്ചു കിനാവിന്റെ 
പൊൻ തൂവൽ കൊണ്ടു പന്തലിട്ടു..

മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..
ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 


വളയിട്ട കൈ കൊട്ടി പാടുന്ന തത്തമ്മ 
കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാൻ 
വണ്ണാത്തി പുള്ളിനും അണ്ണാറ കണ്ണനും 
മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാൻ..
മാനത്തൂടെ മേഘ തേരിൽ 
മാലാഖമാർ എത്തും നേരം..
മാല കോർത്തു മാറിലണിയിക്കാൻ മുല്ല പൂക്കളില്ല 
എന്റെ കയ്യിൽ മുത്തും പോന്നുമില്ല..

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 

വന്നെങ്കിൽ അംബിളി കുട്ടനും തുംബിക്കും 
പിന്നെയും കൂട്ടായി തേൻ വസന്തം 
തന്നെങ്കിൽ ഓരോരോ ചുണ്ടിലും മായാത്ത 
പുഞ്ചിരി ചാലിച്ചിടുത്ത ചന്തം 
കൊക്കൊരുമി മാമരത്തിൽ ..
കുയിലിണകൾ പാടിയെങ്കിൽ 
കാട്ടരുവി കെട്ടും കൊലുസുകൾ പൊട്ടി ചിരിച്ചുവെങ്കിൽ 
സ്വപ്‌നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ..


എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..
ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 

No comments:

Post a Comment