Amazon Deal

Sunday, December 9, 2018

അനുരാഗഗാനം_പോലെ അഴകിന്റെ അലപോലെ l Baburaj l Yesudas l Songs l Karaoke l Lyric



Songs l Karaoke l Lyric
#അനുരാഗഗാനം_പോലെ
അഴകിന്റെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...

Song: Anuraga Ganam (revival)
Artist: K. J. Yesudas, S. Janaki, P. Jayachandran
Album :Udyogastha
ഒരു പ്രേമഗാനം അഴകിന്റെ അല പോലെ ഒഴുകുന്നത് എങ്ങനെയെന്നതിന് ഇവിടെ അനുഭവിക്കാനാവുന്നു. അനുരാഗം ഒരു തെളിനീരരുവി പോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു ഇതിലൂടെ! ശ്യാംകല്യാൺ എന്ന ഹിന്ദുസ്ഥാനി രാഗത്തിനും ഈ വരികൾക്കും ഇത്രയും ചൈതന്യം പകർന്നുകൊടുത്ത മറ്റൊരു സ്വരം ഉണ്ടെന്ന് തോന്നുന്നില്ല. യൂസഫലി കേച്ചേരി എഴുതി ബാബുരാജ് ഈണം നൽകി ദേവഗായകന് നൽകിയ ശ്യാംകല്യാണിലെ മറ്റൊരു സിനിമാപ്പാട്ടിനെ (ഉദ്യോഗസ്ഥ എന്ന ചലച്ചിത്രം) പ്രണയിതാക്കളുടെ മനസ്സിൽ എന്നും ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയാക്കി മാറ്റിയത് ഒരേ ഒരു ദേവഗായകൻ! ആ അരുവിയുടെ ഒഴുക്കിനിടയിൽ വിരിഞ്ഞുകൊണ്ടിരിക്കുന്ന മലരിന്റെ സുഗന്ധവും മാണിക്യമണിയുടെ തിളക്കവും അടുത്തറിയാനാവുന്നു. നിത്യഹരിതസ്വരത്തിൽ നിന്നും ഇന്നും ഒഴുകിക്കൊണ്ടേയിരിക്കുന്ന സംഗീതത്തിന്റെ തേനല!
Govindan Puthumana


#Lyrics...
അനുരാഗഗാനം പോലെ
അഴകിന്റെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...?
മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
മധുമാസം വിരിയിച്ച മലരാണോ...?
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മരതകമാണിക്യമണിയാണോ...?
പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ....?
കനിവോലും ഈശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...?


No comments:

Post a Comment