Amazon Deal

Friday, January 27, 2017

നെറുകെയിൽ ഇളവെയിൽ തഴുകിയ താമര മലരുപോലോമനേ l Fukri


Fukri Malayalam Movie | Konchi Vaa Kanmani Video Song | Najim Arshad | Jayasurya
Music : Dr M. Sudheep Elayidom
Lyrics : Rafeeq Ahammed
Singer : Najim Arshad
Lyrics :
താനനത്താനന താനനത്താനന ഉം ഉം ഉം .........
നെറുകെയിൽ ഇളവെയിൽ തഴുകിയ താമര മലരുപോലോമനേ
തളരുമോരിലകളിൽ ജാലകണ മണികൾ പോൽ വന്നു നീ ജീവനെ
അരികിൽ നീ കൊഞ്ചും നാദമായ് 
മടിയിൽ നീ തങ്കത്താലമായ്
തെളിയുക പ്രിയമൊരു പുലരൊളി പുഞ്ചിരിയായ്
(നെറുകെയിൽ)

നീ എൻ പുണ്യമായ് വന്നു ജീവനിൽ
സ്നേഹോദാരമാം പ്രാണഹർഷമായ്
ഈറൻ കൈകൾ നീട്ടും പിഞ്ചുമേഘമായ്‌ 
നീറും മണ്ണിനെ വന്നു പുല്കിയോ
വിരസമീ മൺപാതയിൽ പതിയുമീ കാൽപാടുകൾ
നിയതി വന്നെഴുതിയ കവിതയോ കനവുകളോ 
(നെറുകയിൽ)

കാലം തന്നൊരാ കുഞ്ഞു പീലി പോൽ 
മൂകം നെഞ്ചിലായി നിന്നെ കാത്തു ഞാൻ
താനെ വാർന്നു നീ വർഷധാരയായ് 
മാറീ എന്നിലീ വേനലാളവേ
അരുമയായ് കൺപീലിയിൽ 
വിരിയുനീ എൻ സ്വപ്നമായ്
തെളിയുക പ്രിയമൊരു മധുമയ സൗരഭമായ് 
(നെറുകയിൽ)

No comments:

Post a Comment