Amazon Deal

Friday, January 10, 2020

ദേവദുന്ദുഭി സാന്ദ്രലയംl karaoke l lyrics

ദേവദുന്ദുഭി സാന്ദ്രലയം



Devadunthubhi malayalam karaoke with lyrics


ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം (2)

ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം..
ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം
നീരവഭാവം മരതകമണിയും സൗപര്‍ണ്ണികാ തീ..രഭൂവില്‍
നീരവഭാ..വം മരതകമണിയും സൗപര്‍ണ്ണികാ തീരഭൂവില്‍
പൂവിടും നവമല്ലികാ ലതകളില്‍
സര്‍ഗ്ഗോന്മാദ ശ്രുതിവിലയം..
ദേവദുന്ദുഭി സാന്ദ്രലയം
മുപൂവിതളിന്മേല്‍.. ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം..
ശ്രീലവസന്ത സ്വരജതി മീട്ടും കച്ഛപിവീണയായ് കാലം
അഴകിന്നീറന്‍ നീലാഞ്ചലം ചുറ്റി
ഹരിചന്ദനശുഭ ഗന്ധ മുണര്‍ത്തി..
അപ്സരകന്യതന്‍.. ആ..ആ
അപ്സരകന്യതന്‍ താളവിന്യാസ
ത്രികാലജതിയായ് ത്രിസന്ധ്യകള്‍
ആ..ആ 
ദേവദുന്ദുഭി സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം..
ദേവദുന്ദുഭീ..സാന്ദ്രലയം

No comments:

Post a Comment