Amazon Deal

Monday, April 6, 2020

കാണാനഴകുള്ള മാണിക്യക്കുയിലേ L Kanazhakulla manikya kuyile



കാണാനഴകുള്ള മാണിക്യക്കുയിലേ

Music: എം കെ അർജ്ജുനൻLyricist: ഒ എൻ വി കുറുപ്പ്Singer: ജി വേണുഗോപാൽആർ ഉഷRaaga: ചക്രവാകംYear: 1988Film/album: ഊഴംKanazhakulla manikya kuyile


കാണാനഴകുള്ള മാണിക്യക്കുയിലേ KARAOKE WITH LYRICS 

കാണാനഴകുള്ള മാണിക്യക്കുയിലേ 
കാടാറുമാസം കഴിഞ്ഞില്ലേ (2)
അങ്കണത്തൈമണി മാവിന്റെ കൊമ്പില് 
പെൺകുയിലാളൊത്ത് വന്നാട്ടെ
നിന്റെ പെൺകുയിലാളൊത്ത് വന്നാട്ടെ

കല്ലിനുള്ളിലെ ഉറവയുണർന്നു 
ലല്ലലമൊഴുകീ കുളിരരുവി (2)
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന 
ചെല്ലക്കുടവുമായ് വന്നാട്ടെ (2)
നിന്റെ പുള്ളോർക്കുടവുമായ് വന്നാട്ടെ (2)

അമ്പലനടയിലെ ചമ്പകത്തിൽ 
മലരമ്പനും പൊറുതിക്കായ് വന്നിറങ്ങീ (2)
മാവായ മാവെല്ലാം പൂത്തിറങ്ങീ 
മണമുള്ള മാണിക്യ പൂത്തിരികൾ (2)
നിന്റെ മാരനെ എതിരേൽക്കും പൂത്തിരികൾ

No comments:

Post a Comment