Amazon Deal

Monday, April 6, 2020

സുഖമെവിടെ... ദുഃഖമെവിടെ.. SONG l KARAOKE l LYRICS

 സുഖമെവിടെ... ദുഃഖമെവിടെ.. SONG 





സുഖമെവിടെ... ദുഃഖമെവിടെ.. KARAOKE l LYRICS






Music: വി ദക്ഷിണാമൂർത്തി
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Film/album: വിലയ്ക്കു വാങ്ങിയ വീണ
sukhamevide dukhamevide


സുഖമെവിടെ... ദുഃഖമെവിടെ...
സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
ആശയെവിടെ.. നിരാശയെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...

പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും
പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും..
സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും..
മനസ്സിനെപ്പോലും ചതിയ്ക്കാൻ പഠിക്കും..
വെളിച്ചമെവിടെ.. ഇരുളെവിടെ....
മൂടൽമഞ്ഞിൻ യവനിക വീണാൽ
പ്രഭാതമെവിടെ... പ്രകാശമെവിടെ ....

വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിയ്ക്കും..
തണലത്തു നിൽക്കുമ്പോൾ താനേ മറക്കും...
നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും...
ആദിയിലേക്കു നീ അറിയാതൊഴുകും...

സുഖമെവിടെ... ദുഃഖമെവിടെ...
സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
ആശയെവിടെ.. നിരാശയെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...


No comments:

Post a Comment