Amazon Deal

Monday, January 20, 2020

നീർപ്പളുങ്കുകൾ ചിതറി വീഴുമീ Song Karaoke Lyrics



നീർപ്പളുങ്കുകൾ ചിതറി വീഴുമീ

Song Karaoke Lyrics



Neer Palunkukal | God Father | Malayalam Film Song HD Directed By Sidiqh Lal, Lyrics By Bichu Thirumala Music By S Balakrihnan

നീർപ്പളുങ്കുകൾ ചിതറി വീഴുമീ  Song









നീർപ്പളുങ്കുകൾ ചിതറി വീഴുമീ  Karaoke Lyrics

നീർപ്പളുങ്കുകൾ ചിതറി വീഴുമീ  SLyrics

നിമിഷസാഗരം ശാന്തമാകുമോ
അകലെയകലെ എവിടെയോ
നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

നീലമേഘമേ നിന്റെയുള്ളിലെ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീർക്കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിൻ കേഴും മനം
ഏതേതോ കനവിന്റെ
കനിവിന്റെ തീരങ്ങളിൽ
നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
രാക്കിനാവിൽ നീ യാത്രയാകയോ
നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായ് അലിയുന്നു നിൻ
ചിരിയുണ്ണുവാൻ കിളിമാനസം
ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

No comments:

Post a Comment