Amazon Deal

Thursday, August 20, 2015

Malare Premam 2015 song clear karoake with lyrics

Song: Malare
Movie: Premam (2015)
Singer(s): Vijay Yesudas
Music: Rajesh Murukesan
Lyricist(s): Shabareesh Varma
Starring: Nivin Pauly, Sai Pallavi

ഗാനം : മലരേ നിന്നെ കാണാതിരുന്നാൽ.......
സിനിമ : പ്രേമം 
ഗാനരചന : ശബരീഷ് വർമ 
സംഗീതം : രാജേഷ്‌ മുരുകേശൻ 
ഗായകർ : വിജയ്‌  യേശുദാസ്
വർഷം : 2015






 വരികള്‍

തെളിമാനം മഴവില്ലിൻ നിറമണിയും നേരം
നിറമാർന്നൊരു കനവെന്നിൽ 
തെളിയുന്ന പോലെ 
പുഴയോരം തഴുകുന്നീ 
തണു ഈറൻ കാറ്റും 
പുളകങ്ങൾ ഇഴ നെയ്തൊരു 
കുഴലൂതിയ പോലെ
കുളിരേകും കനവെന്നിൽ 
കതിരാടിയ കാലം
മനതാരിൽ മധുമാസം 
തളിരാടിയ നേരം
അകമരുവും മയിലിണകൾ 
തുയിലുണരും കാലം 
എന്നകതാരിൽ അനുരാഗം
പകരുന്ന യാമം
അഴകേ......
അഴകിൽ തീർത്തൊരു 
ശിലയഴകെ
മലരേ.......
എന്നുയിരിൽ വിടരും 
പനിമലരെ
മലരേ നിന്നെ കാണാതിരുന്നാൽ 
മിഴിവേകിയ നിറമെല്ലാം 
മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ 
അഴകേകിയ കനവെല്ലാം 
അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ 
അതിലോലമാരോരുമറിയാതെ 
സൂക്ഷിച്ച 
താളങ്ങൾ രാഗങ്ങലൾ ഈണങ്ങളായി 
ഓരോരോ വർണങ്ങളായി 
ഇടറുന്നൊരെന്റെ 
ഇട നെഞ്ജിനുള്ളിൽ 
പ്രണയത്തിൻ മഴയായ് നീ 
പൊഴിയുന്നീ നാളിൽ 
തളരുന്നൊരെന്റെ 
തനു തോറും നിന്റെ 
അല തല്ലും പ്രണയത്താൽ 
ഉണരും മലരേ......