Amazon Deal

Thursday, March 31, 2016

Minnaminunge Karaoke With Lyrics l മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..

Minnaminung Song With Lyric



Minnaminunge Karaoke With Lyric





ഉം...ഉം
മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
നീ തനിച്ചല്ലേ... പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടെ.... (2)
മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
നീ തനിച്ചല്ലേ... പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടെ....
മിന്നാമിനുങ്ങേ...
മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ... (2)
നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
നിഴലുപോൽ പറ്റി.. ഞാൻ കൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം...
മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
നീ തനിച്ചല്ലേ... പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടെ....
മിന്നാമിനുങ്ങേ...
പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
നാനായിടത്തും നീ പാറിയില്ലേ...
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ...
പുന്നാര പാട്ടു നീ പാടിയില്ലേ....
മിന്നാമിനുങ്ങേ... മിന്നും മിനുങ്ങേ..
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
നീ തനിച്ചല്ലേ... പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടെ....
മിന്നാമിനുങ്ങേ...






MUKKATHE PENNE | SONG LYRIC KARAOKE


മുക്കത്തെ പെണ്ണേ ... SONG I  LYRIC I KARAOKE



MUKKATHE PENNE | ENNILE ELLINNAAL ENNU NINTE MOIDEEN (2015) 

വര്ഷം : 2015 
ചിത്രം : എന്ന് നിൻറ്റെ മൊയ്തീൻ 
സംവിധാനം : ആർ എസ് വിമൽ 
സംഗീതം : ഗോപി സുന്ദർ 
വരികൾ: മുഹമ്മദ്‌ മക്ബൂൽ മൻസൂർ 
പാടിയത് : ഗോപി സുന്ദർ, മുഹമ്മദ്‌ മക്ബൂൽ മൻസൂർ 
അഭിനയിച്ചത് : പ്രിഥ്വിരാജ്  സുകുമാരൻ, പാർവ്വതി മേനോൻ


മുക്കത്തെ പെണ്ണേ ... Karaoke with Lyrics


വരികൾ എന്നിലെ എല്ലിന്നാല്‍ പടച്ച പെണ്ണെ
മുക്കത്തെ മണ്ണിലായി പിറന്ന പെണ്ണെ
എന്നിലേ റൂഹിന്റെ പകുതിയല്ലെ...
എന്നിലെ നൂറായി നീ നിറഞ്ഞതല്ലേ
എന്നിലെ വെളിച്ചവും നീയെ..


മുത്തായി നീ മിന്നണ മാലയല്ലേ
എന്നിലേ ഇഷ്ക്കിന്റെ നൂറെ
ആരും കാണാ ഒളിയും നീയെ
എന്റെ കിത്താബിലെ പെണ്ണെ
എന്റെ കിത്താബിലെ പെണ്ണെ








ENNO NJANENTE MUTTATHORATTATHU

ENNO NJANENTE MUTTATHORATTATHU 


SONG LYRICSFILM: AMAR AKBAR ANTHONY (2015)


വരികൾ

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
കണ്ണീർ തേവി നനച്ചു കിനാവിന്റെ 
പൊൻ തൂവൽ കൊണ്ടു പന്തലിട്ടു..

മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..
ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 


വളയിട്ട കൈ കൊട്ടി പാടുന്ന തത്തമ്മ 
കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാൻ 
വണ്ണാത്തി പുള്ളിനും അണ്ണാറ കണ്ണനും 
മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാൻ..
മാനത്തൂടെ മേഘ തേരിൽ 
മാലാഖമാർ എത്തും നേരം..
മാല കോർത്തു മാറിലണിയിക്കാൻ മുല്ല പൂക്കളില്ല 
എന്റെ കയ്യിൽ മുത്തും പോന്നുമില്ല..

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..

ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 

വന്നെങ്കിൽ അംബിളി കുട്ടനും തുംബിക്കും 
പിന്നെയും കൂട്ടായി തേൻ വസന്തം 
തന്നെങ്കിൽ ഓരോരോ ചുണ്ടിലും മായാത്ത 
പുഞ്ചിരി ചാലിച്ചിടുത്ത ചന്തം 
കൊക്കൊരുമി മാമരത്തിൽ ..
കുയിലിണകൾ പാടിയെങ്കിൽ 
കാട്ടരുവി കെട്ടും കൊലുസുകൾ പൊട്ടി ചിരിച്ചുവെങ്കിൽ 
സ്വപ്‌നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ..


എന്നോ ഞാനെന്റെ മുറ്റത്തൊരറ്റതു 
പുന്നാരിച്ചൊരു മുല്ല നട്ടു 
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം 
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു 
രണ്ടാം നാളിന്റെ ജീവനാമോട്ടവൻ 
എന്തെ വന്നു കട്ടു..
ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടെയിട്ടു 

Wednesday, March 30, 2016

POOKKAL PANINEER I SONG LYRIC KARAOKE , ACTION HERO BIJU (2016)

പൂക്കൾ പനിനീർ പൂക്കൾ..

SONG I LYRIC I  KARAOKE

ACTION HERO BIJU (2016) :


വർഷം: 2016 ചിത്രം: ആക്ഷൻ ഹീറോ ബിജു
സംവിധാനം: അബ്രിഡ് ഷൈൻ 
സംഗീതം: ജെറി അമൽദേവ് വരികൾ: സന്തോഷ്‌ വർമ്മ 
പാടിയത്: കെ ജെ യേശുദാസ്, വാണി ജയറാം 
അഭിനയിച്ചത്: നിവിൻ പോളി, അനു ഇമ്മാനുവൽ 

POOKKAL PANINEER ORIGINAL VIDEO SONG


Pookkal panineer pookkal karaoke with female voice in malayalam lyrics.. 


വരികള്‍

പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..
ഈണം.. കിളിതൻ ഈണം.. നീയും കേൾകുന്നുണ്ടോ..
വന്നു നാം രണ്ടാളും.. ഇരു വഴിയെ ഇവിടെ വരെ..
പോരേണം നീ കൂടെ.. ഇനി ഒഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

ഈ വഴിയേ വരും നറുമഴയും ഇള വെയിലും 
ഈ വനി മുഴുവൻ ഹിമമണിയും .. ഇല പൊഴിയും 
ഇതു വഴി പോയീടും ഋതു പലതെന്നാലും..
ഇതു വഴി പോയീടും ഋതു പലതെന്നാലും..

മാനസമാകെ നമ്മൾ നെയ്യും വസന്തം 

മായരുതെങ്ങും.. മായരുതെങ്ങും..
മായരുതെങ്ങും.. മായരുതെങ്ങും..

പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

വെൺ പനിമതി തൻ പുഴ ഒഴുകും വഴിയരികിൽ 
പൂ മുകികളാം കിളികളുമായ്  കഥ പറയാൻ 
ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം..

ഈ വഴി നീളേ താലം പൂക്കൾ ചെലോടെ..
തൂകുവതാരോ ... പാലൊളി പോലെ..
തൂകുവതാരോ ... പാലൊളി പോലെ..
പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

വന്നു നാം രണ്ടാളും.. ഇരു വഴിയെ ഇവിടെ വരെ..

പോരേണം നീ കൂടെ.. ഇനി ഒഴുകാം ഒരു വഴിയേ..
പൂക്കൾ പനിനീർ പൂക്കൾ.. നീയും കാണുന്നുണ്ടോ..

Monday, March 14, 2016

MARANAMETHUNNA NERATHU I SPIRIT I SONG LYRIC KARAOKE

മരണമെത്തുന്ന നേരത്തു

MARANAMETHUNNA NERATHU SONG LYRIC KARAOKE

ചിത്രം : സ്പിരിറ്റ്‌
ഗാനരചന : റഫീഖ് അഹമദ്
സംഗീതം :  ഷഹബാസ് അമൻ
ആലാപനം‌ : ഉണ്ണിമേനോൻ

വർഷം :  2012

MARANAMETHUNNA NERATHU -ORIGINAL SONG









മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ

കനലുകള്‍ കോരി മരവിച്ച വിരലുകള്‍

ഒടുവില്‍ നിന്നെ തലോടി ശമിക്കുവാന്‍



ഒടുവിലായകത്തേക്കെടുക്കും ശ്വാസ കണികയില്‍

നിന്‍റെ ഗന്ധമുണ്ടാകുവാന്‍

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ



ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ

നിന്‍ മുഖം മുങ്ങി കിടക്കുവാന്‍

ഒരു സ്വരം പോലുമിനി എടുക്കാത്തൊരീ ചെവികള്‍

നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍



അറിവും ഓര്‍മ്മയും കത്തും ശിരസ്സില്‍ നിന്‍ ഹരിത-

സ്വച്ച സ്മരണകള്‍ പെയ്യുവാന്‍



മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍


ഇത്തിരി നേരം ഇരിക്കണേ




അധരമാം ചുംബനത്തിന്‍റെ മുറിവു നിന്‍-മധുര

നാമ ജപത്തിനാല്‍ കൂടുവാന്‍

പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍

ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍

പ്രണയമേ.. നിന്നിലേക്കു നടന്നോരെന്‍ വഴികള്‍

ഓര്‍ത്തെന്‍റെ പാദം തണുക്കുവാന്‍



അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവന്

പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍



മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ

മരണമെത്തുന്ന നേരത്തു നീയെന്‍റെ അരികില്‍

ഇത്തിരി നേരം ഇരിക്കണേ