Amazon Deal

Sunday, November 10, 2019

മാമാങ്ക ചരിത്രത്തിലെ ഏറ്റവും മനോഹര ഗാനം l Mamangam Full Movie l

മാമാങ്ക ചരിത്രത്തിലെ മനോഹര ഗാനം 





മമ്മൂട്ടി ആരാധകരെയും സിനിമാപ്രേമികളേയും ഒരു പോലെ ആവേശത്തിലാക്കിയിരിക്കുന്ന മാമാങ്കം എന്ന ബിഗ്ബഡ്ജറ്റ് മൂവി  റിലീസിന് തയ്യാറായി നിൽക്കുന്ന വേളയിൽ മാമാങ്ക ചരിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് അടുത്തറിയുവാൻ വേണ്ടി തയ്യാറാക്കിയ ഫാൻമേഡ് സോങ് നിരൂപക പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്, മമ്മൂട്ടിയുടേയും ഉണ്ണി മുകുന്ദന്റെയും പ്രകടനങ്ങൾക്കൊണ്ടും ഗാന രംഗങ്ങളിലെ നൃത്തങ്ങൾകൊണ്ടും ശ്രേദ്ധേയമായി സീക്വന്സുകൾ  കോർത്തു തയ്യാറാക്കിയ വീഡിയോ വിസ്മയിക്കുന്ന കാഴ്ചകൊണ്ടും  ചടുലമായ താളങ്ങൾക്കൊണ്ടും സമ്പന്നമാണ് 

മാമാങ്കചരിത്രത്തെ  കുറിച്ചുള്ള  'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ഗാനം മലയാളികൾക്ക് ഒരു നാളും  മറക്കാനാത്തതാണ്,വസന്ത ഗീതങ്ങൾ എന്ന ചിത്രത്തിനായി രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടിയ അനശ്വരഗാനം പുതിയ മാമാങ്കത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുകയാണ്  ഒരു യു ട്യൂബ് ബ്ലോഗർ, NIFRU MEDIA   ചാനലിൽ പോസ്റ്റുചെയ്ത ഈ ഗാനം, ചിത്രം കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ലഭിച്ച നല്ലൊരു ചരിത്രവിരുന്നാണ്  







Music:
രവീന്ദ്രൻ
Lyricist:
ബിച്ചു തിരുമല
Singer:
കെ ജെ യേശുദാസ്
Raaga:
ആഭോഗി
Film/album:
വസന്തഗീതങ്ങൾ




മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിൻ താളത്തിൽ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു
സാമൂരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയിൽ
എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു