Amazon Deal

Monday, May 20, 2019

ഇയ്യാ ഇയ്യാ ഓ... ഈ വര്‍ഷത്തെ ആദ്യ കാര്‍ട്ടൂണ്‍ ഹിറ്റ്‌ ആഘോഷമാക്കി കുട്ടികള്‍ l IYA IYA O

ഇയ്യാ ഇയ്യാ ഓ... 

ഈ വര്‍ഷത്തെ ആദ്യ കാര്‍ട്ടൂണ്‍ ഹിറ്റ്‌ ആഘോഷമാക്കി കുട്ടികള്‍ 




ഈ അവധിക്കാലത്ത് കുട്ടികള്‍ ഏറ്റവും മൂളുന്ന പാട്ടായി  'ഈയ ഈയാ ഓ' മാറുന്നു, യൂ ടൂബിലെ വ്ലോഗ്ഗര്‍ ആയ നിഫ്രു മീഡിയ ചാനല്‍ ആണ്  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഗാനം  അവതരിപ്പിച്ചിരിക്കുന്നത്,

ഉണ്ണിചേട്ടന് ഫാമുണ്ടേ ഇയാ ഇയാ ഓ ...
എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ഇംഗ്ലീഷ്  നഴ്സറിപാട്ടിന്‍റെ ചുവടു വച്ചാണ് ഈ ചിട്ടപ്പെടുത്തിയിരിക്കുന്നത്, വളരെ ക്യൂട്ട് ആയ കഥാപാത്രങ്ങളുടെ മനോഹരമായ നൃത്തമാണ് ഈ വീഡിയോയുടെ പ്രധാന ആകര്‍ഷണീയത, ഒരു ഫാമിന്‍റെ ഉടമയായ ഉണ്ണിച്ചേട്ടന്‍ എന്ന തടിയനും അയാളുടെ ഫാമിലുള്ള പശുവും കോഴിയും ആടും താറാവുമോക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‍,




വെറും മൂന്ന് മിനുട്ട് മാത്രമുള്ള ഈ ഗാനം ഒരു വട്ടം കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ അറിയാതെ മൂളിപോകും എന്നാണു പ്രേക്ഷകരുടെയെല്ലാം അഭിപ്രായം, കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം  ഈ ഗാനത്തിന്‍റെ അനിമേഷന്‍  കരോക്കെ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് 'നിഫ്രു മീഡിയ'


വീഡിയോ കാണാം

No comments:

Post a Comment